
മുംബൈ : പവൈയിലെ ഹിരാനന്ദാനി പ്രദേശത്ത് നിന്ന് ലഹരിവസ്തുക്കൾ പിടികൂടി മുംബൈ പോലീസ്. 44 കോടി രൂപ വിലമതിക്കുന്ന നിയമവിരുദ്ധ ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയത്(Narcotics). ഇതിൽ 21.903 കിലോഗ്രാം എം.ഡി.എം.എയും അതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച രാസവസ്തുക്കളും ഉണ്ടെന്നാണ് വിവരം.
പെയിന്റ് സംഭരണശാലയുടെ പിന്നിൽ ഒളിപ്പിച്ച നിലയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. പ്രദേശത്ത് ലഹരിവസ്തുക്കൾ വ്യാപകമായി ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നതെന്ന് ആന്റി നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.