നാഗാലാൻഡ് ഗവർണർ എൽ. ഗണേശൻ അന്തരിച്ചു |L Ganesan

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
la-ganesan
Published on

ഡൽഹി : നാഗാലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 8ന് ഇദ്ദേഹം ടി ന​ഗറിലെ വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.

തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു.

രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ (ആർ.എസ്.എസ്.) പൊതുപ്രവർത്തനം ആരംഭിച്ച എൽ. ഗണേശൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു.

2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി ആയി. 2023 ഫെബ്രുവരി മുതലാണ് നാഗലാൻഡ് ഗവർണർ ആയി ചുമതലയേറ്റത്.

Related Stories

No stories found.
Times Kerala
timeskerala.com