മണിപ്പൂരിൽ അനിശ്ചിതകാല 'വ്യാപാര ഉപരോധം' അവസാനിപ്പിച്ച് നാഗ കൗൺസിൽ; നടപടി ത്രികക്ഷി ചർച്ചകൾ പുനരാരംഭിക്കുമെന്ന സർക്കാർ ഉറപ്പിന് പിന്നാലെ | Naga Council

സെപ്റ്റംബർ 8 ന് അർദ്ധരാത്രി മുതലാണ് യുണൈറ്റഡ് നാഗ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
Naga Council
Published on

ഇംഫാൽ: മണിപ്പൂരിലെ യുണൈറ്റഡ് നാഗ കൗൺസിൽ നടത്തിവരികയായിരുന്ന അനിശ്ചിതകാല "വ്യാപാര ഉപരോധം" നിർത്തിവച്ചു(Naga Council). മണിപ്പൂർ സർക്കാരിൽ നിന്ന് ഔപചാരികമായ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഇന്ത്യ-മ്യാൻമർ അതിർത്തി വേലിയുമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങളിൽ ത്രികക്ഷി ചർച്ചകൾ പുനരാരംഭിക്കുമെന്നും ഫ്രീ മൂവ്‌മെന്റ് റെജിം റദ്ദാക്കുമെന്നും മണിപ്പൂർ സർക്കാർ പ്രസ്താവനയിലൂടെ ഉറപ്പ് നൽകി.

അതേസമയം, സെപ്റ്റംബർ 8 ന് അർദ്ധരാത്രി മുതലാണ് യുണൈറ്റഡ് നാഗ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര അതിർത്തിയിലെ "ഏകപക്ഷീയമായ" വേലി കെട്ടലിൽ പ്രതിഷേധിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്. ഇതാണ് വ്യഴാഴ്ച പിൻവലിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com