
പട്ന: തന്റെ പിതാവ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ബീഹാറിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് അഭിപ്രായപ്പെട്ടു(Bihar election). പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അഭിപ്രായ പ്രകടനം നടത്തിയത്.
ബീഹാറിലെ ജനങ്ങൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യുമെന്നും തന്റെ പിതാവിന് അവരെ സേവിക്കാൻ മറ്റൊരു അവസരം നൽകുമെന്നും നിഷാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാത്രമല്ല; തന്റെ പിതാവ് സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
20 വർഷമായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾക്ക് ജനങ്ങൾ പ്രതിഫലം നൽകും. ഞങ്ങൾ ശക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നിഷാന്ത് വ്യക്തമാക്കി. അതേസമയം ഈ വർഷം അവസാനം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് നിഷാന്തിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.