Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalകേരളത്തിലെ രണ്ട് വര്‍ഷത്തെ അനുഭവം, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടില്ല; ഉത്തരേന്ത്യന്‍...

കേരളത്തിലെ രണ്ട് വര്‍ഷത്തെ അനുഭവം, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടില്ല; ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ | MY 2-YEAR Experience in Kerala

🎙️ Latest Podcast

കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്. (MY 2-YEAR Experience in Kerala)

‘കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം’ എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്. രണ്ട് വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍,  ഒരിക്കല്‍ പോലും ഒരാളും ആരെയെങ്കിലും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതോ, അതുപോലെ ആരുടെയെങ്കിലും വിശ്വാസങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതോ താന്‍ കണ്ടിട്ടില്ല. കോളജ് മെസ്സില്‍ ആയാലും സിറ്റിയിലായാലും എന്ത് കഴിയ്ക്കണമെന്നത്  വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സൗഹാര്‍ദത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന കേരളമാണ് താന്‍ കണ്ട കേരളമെന്നും അക്ഷയ് പറയുന്നു. ഇതാണ് യാഥാര്‍ഥ്യമെന്നും അക്ഷയ് വീഡിയോയിൽ വ്യക്തമാക്കി.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സ്വന്തം അനുഭവം തുറന്നുപറഞ്ഞതിൽ അക്ഷയ് രാജിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും വന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Akshay Raj MBBS (@akshayrajmbbs)

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.