
ന്യൂഡൽഹി: ഇന്ത്യയുമായി യുദ്ധമുണ്ടായാൽ സൗദി അറേബ്യ പാകിസ്ഥാനെ പ്രതിരോധിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തി(Defense Agreement). പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച പരസ്പര പ്രതിരോധ കരാറിനെ മുൻ നിർത്തിയാണ് പ്രതികരണം.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണം ഉണ്ടായാൽ സൗദി അറേബ്യ പാകിസ്ഥാനെ പ്രതിരോധിക്കാൻ മുന്നോട്ടുവരുമെന്നാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്. മാത്രമല്ല; ഈ കരാർ ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും, മറിച്ച് ഏതെങ്കിലും ബാഹ്യ ആക്രമണത്തിൽ നിന്ന് ഇരു രാജ്യങ്ങളെയും പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ഒരു കൂട്ടായ പ്രതിരോധ കരാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ സൈനിക മാർഗങ്ങളും ഉൾക്കൊള്ളുന്ന "സമഗ്ര പ്രതിരോധ ഉടമ്പടി" കരാറാണ് ഇരുവരും തമ്മിലുള്ളതെന്നാണ് വിവരം.