ന്യൂഡൽഹി: സർക്കാർ പദ്ധതികളോ സാമ്പത്തിക പ്രോത്സാഹനങ്ങളോ അല്ല, പ്രത്യയശാസ്ത്രമാണ് സംസ്ഥാനത്തെ വോട്ടിംഗ് രീതികളെ നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു. താൻ 10,000 രൂപയോ ഒരു ലക്ഷം രൂപയോ നൽകിയാലും ഒരു മുസ്ലീം വോട്ടർ ഒരിക്കലും തനിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. (Muslims won't vote for me even if I give them Rs 1 lakh, says Assam CM)
2026-ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരെ ആകർഷിക്കുന്നതിനായി സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. "ഞാൻ ഒരു ലക്ഷം രൂപ നൽകിയാലും, സമൂഹത്തിലെ വലിയൊരു വിഭാഗം എനിക്ക് വോട്ട് ചെയ്യില്ല," അദ്ദേഹം പറഞ്ഞു.
വോട്ടുകൾ നിർണ്ണയിക്കുന്നത് പദ്ധതികളോ സർക്കാർ സഹായങ്ങളോ മാത്രമല്ല, പ്രത്യയശാസ്ത്രമാണ് എന്നും, ആളുകൾ വോട്ട് ചെയ്യുന്നത് ആനുകൂല്യങ്ങൾക്കല്ല, ആശയത്തിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.