
ഹസാരിബാഗ്: കാട്ടിൽ നിന്നും ശേഖരിച്ചകൂൺ കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ 8 പേർക്ക് ദേഹാസ്വാസ്ഥ്യം. ജാർഖണ്ഡിൽ ആണ് കാട്ടു കൂൺ കറി കഴിച്ച് ആറ് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ഛർദ്ദിച്ച് അവശരായ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഓഗസ്റ്റ് 12 ന് ബർകഗാവ് ബ്ലോക്കിലെ അംബേദ്കർ മൊഹല്ലയിലാണ് സംഭവം നടന്നത്.
വീട്ടിലെ ഒരംഗം കാട്ടിൽ നിന്നും കൊണ്ടുവന്ന കൂണാണ് ഇവർ കറിവെച്ച് കഴിച്ചതെന്ന് ബാർകഗാവിലെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ പറഞ്ഞു. ഇവർ രാത്രി ഭക്ഷണത്തിനൊപ്പമാണ് കൂൺ കറി കഴിച്ചത്. പിന്നാലെ വയറുവേദനയും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. പിന്നാലെ എട്ട് പേരെയും ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.