
കോൽക്കത്ത: സംഘർഷത്തെതുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ട മുർഷിദാബാദിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കോൽക്കത്ത ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറപ്പടിവിച്ചത്.
മുർഷിദാബാദിൽ വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷമാണ് അക്രമാസക്തമായത്. പ്രതിഷേധത്തിൽ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിച്ചത്.
ക്രമസമാധാന പാലനത്തിന് പോലീസിന് പുറമെ ബിഎസ്എഫിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റ് സംവിധാനം നിരോധിച്ചു.