
2013 ജൂലൈ 21, ഒഡിഷയിലെ നയപ്പള്ളിയിലെ റെസിഡൻഷ്യൽ ഏരിയ ലക്ഷയമാക്കി പോലീസ് ജീപ്പുകൾ പാഞ്ഞടുക്കുന്നു. പ്രദേശവാസികൾ അകെ അമ്പരന്നു പോയി. പതിവിൽ വിപരീതമായി ചീറിപാഞ്ഞ് എത്തിയ പോലീസ് വാഹനങ്ങളെ പിന്തുടർന്ന് ഏതാനം പ്രദേശവാസികളും പോകുന്നു. പോലീസ് വാഹനങ്ങൾ എത്തിനിൽക്കുന്നത് സോമനാഥ് പരിദയുടെ (Somnath Parida) വീട്ട് മുറ്റത്താണ്. വിരമിച്ച സൈനിക ഡോക്ടറാണ് സോമനാഥ്. ആ മനുഷ്യനും ഭാര്യയും മാത്രമാണ് ആ വലിയ വീട്ടിൽ താമസം. രണ്ടു മക്കളുണ്ട്, ഇരുവരും പുറം രാജ്യങ്ങളിലാണ് താമസം. ആ വീട്ടിൽ എന്താണ് സംഭവിച്ചത്? എന്ത് കൊണ്ടാകും ഇത്രയുമധികം പോലീസുകാർ അവിടേക്ക് എത്തിയത്? പോലീസുകാർ മാത്രമായിരുന്നില്ല, സോമനാഥിന്റെയും അയാളുടെ ഭാര്യയുടെയും ഏതാനം ബന്ധുക്കളും സംഭവ സ്ഥലത്ത് ഉണ്ട്.
സോമനാഥിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. അരമണിക്കൂർ കഴിഞ്ഞു കാണും. പുറത്ത് എത്തിയ പോലീസുകാരുടെ പക്കൽ ഒരു വലിയ സ്യൂട്ട്കേസ് ഉണ്ട്. കണ്ടു നിന്നവർക്ക് ആദ്യം കാര്യം എന്താണ് എന്ന് മനസിലായില്ല. എന്നാൽ പതിയെ പതിയെ കാര്യങ്ങൾ വ്യക്തമാകാൻ തുടങ്ങി. സോമനാഥിന്റെ വീട്ടിൽ നിന്നും കണ്ടുകിട്ടിയ പെട്ടിയിൽ നിറയെ ടിഫിൻ ബോക്സുകൾ. ടിഫിൻ ബോക്സിനുള്ളിൽ നൂറുകണക്കിന് മാംസക്കഷണങ്ങൾ. സംഭവ സ്ഥലത്ത് നിന്നും പോ സോമനാഥിനെ പോലീസ് അറസ്റ്റ് ചെയുന്നു. ശെരിക്കും ആ വീട്ടിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടു നിന്നവർക്ക് ആർക്കും തന്നെ മനസിലാകുന്നില്ല. സ്യൂട്ട്കേസിൽ നിന്നും കണ്ടുകിട്ടിയ മാംസക്കഷണങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി അയക്കുന്നു.
പുറത്തു വന്നു ഫോറൻസിക് റിപ്പോർട്ട് രാജ്യത്തെ തന്നെ നടുക്കത്തിലാഴുതിയിരുന്നു. സ്യൂട്ട്കേസിൽ നിന്നും കണ്ടെത്തിയ ഇരുപത്തിരണ്ടോളം വരുന്ന ടിഫിൻ ബോക്സുകളിൽ നിന്ന് കണ്ടെത്തിയ മാംസക്കഷണങ്ങൾ ഒരു മനുഷ്യന്റേതായിരുന്നു. 300 ക്ഷണങ്ങളായി വെട്ടിനുറുക്കിയ സ്ത്രീ ശരീരം. ആ വെട്ടിനുറുക്കപ്പെട്ട ശവശരീരം ആരുടേതാണ് എന്ന് കണ്ടെത്തുവാൻ പോലീസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. സോമനാഥിന്റെ ഭാര്യയുടേതായിരുന്നു 300 ക്ഷണങ്ങളായി വെട്ടിനുറുക്കിയ ആ ശവശരീരം. സോമനാഥ് അയാളുടെ ഭാര്യ ഉഷശ്രീ സമലിനെ (Ushasree Samal) കൊലപ്പെടുത്തിയിരിക്കുന്നു. കൃത്യം നടത്തിയ ശേഷം ശവശരീരം ചെറു ക്ഷണങ്ങളായി വെട്ടിനുറുക്കിയിരിക്കുന്നു. സോമനാഥ് ഭാര്യയെ കൊലപ്പെടുത്തിയ വാർത്ത കാട്ടുതീ പോലെ നാടെങ്ങും പടർന്നു.
ആരായിരുന്നു സോമനാഥ്? എന്തിനാകും ആ മനുഷ്യൻ സ്വന്തം ഭാര്യയായെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്? സോമനാഥ് ഒരു സൈനിക ഡോക്ടറായിരുന്നു. 1992-ൽ സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം സോമനാഥ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നിരവധി സംഘടനകളിൽ കൺസൾട്ടന്റായി പ്രവർത്തിച്ചു. സോമനാഥിന്റെ ഭാര്യ ഉഷശ്രീ സമലിനെ ഒരു കതക് നർത്തകിയായിരുന്നു. ഇരുവർക്കും രണ്ടു മക്കളുണ്ട്. മകൾ ദുബായിലാണ്. മകൻ മറ്റൊരു രാജ്യത്തും. നയപ്പള്ളിയിലെ വീട്ടിൽ ഇരുവരും തനിച്ചാണ് താമസം. സഹായത്തിനായി രണ്ടു പണിക്കാരുമുണ്ട്. കുട്ടികൾ വിദേശത്തായിരുന്നതിനാൽ അവർ പലപ്പോഴും മാതാപിതാക്കളെ വിളിക്കാറുണ്ടായിരുന്നു. വളരെപ്പേട്ടനാണ് സോമനാഥിന്റെ കുടുംബജീവിതം തകിടം മറിയുന്നത്. സ്വത്തിന്റെ പേരിൽ സോമനാഥും മകളും തമ്മിൽ തറക്കങ്ങൾ പതിവായി. അതോടെ മകൾ പിതാവിനോട് സംസാരിക്കാതെയായി. അതോടെ മകൻ മാത്രമായി മാതാപിതാക്കളെ വിളിക്കുന്നത്.
ജൂലൈ മാസം, മകൻ നിത്യവും ഫോൺ വിളിക്കുന്ന പതിവ് തെറ്റിക്കാറില്ല. എന്നാൽ എപ്പോൾ വിളിച്ചാലും അമ്മയോട് സംസാരിക്കുവാൻ സാധിച്ചിരുന്നില്ല. അമ്മ എവിടെ എന്ന് തിരക്കുമ്പോൾ എന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞു തള്ളികളയും സോമനാഥ്. ഒരിക്കൽ സോമനാതിന്റെ വീട്ടിൽ എത്തിയ ഒരു ബന്ധു ഉഷശ്രീയെ കുറിച്ച് അന്വേഷിക്കുന്നു. ഉഷശ്രീ ദുബായിൽ മകളുടെ അടുത്തേക്ക് പോയി എന്ന മറുപടിയാണ് അയാൾ നൽകിയത്. ബന്ധുവും സോമനാഥിന്റെ വാക്കുകൾ വിശ്വസിക്കുന്നു. അങ്ങനെ ഒരാഴ്ചയോളം ആയിക്കാണും മകൻ ഉഷശ്രീയോട് സംസാരിച്ചിട്ട്. അമ്മയുടെ യാതൊരു വിവരവും ഇല്ലാ. അമ്മക്ക് എന്തെങ്കിലും പറ്റിക്കാണുമോ? അച്ഛൻ എന്തോ മറയ്ക്കുന്നുണ്ട്, അച്ചന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ മകൻ ഒരു അടുത്ത ബന്ധുവിനെ ബന്ധപ്പെടുന്നു. വീട്ടിൽ പോയി അമ്മയെ കുറിച്ച് തിരക്കണം. അമ്മയെ കണ്ടാൽ ഉടൻ തന്നെ എന്നെ അറിയിക്കണം.
അങ്ങനെ ബന്ധുവും മകൻ പറഞ്ഞത് പോലെ സോമനാഥിന്റെ വീട്ടിൽ എത്തുന്നു. വീട്ടിൽ എത്തി കോളിങ് ബെൽ അമർത്തുന്നു. കോളിങ് ബെല്ലിന്റെ നിർത്താതെയുള്ള ചില കാരണം സോമനാഥ് ചെറുതായി വാതിൽ തുറന്നു. വാതിൽ തുറന്നതും മാംസം ജീർണിച്ചതിന്റെ ശക്തമായ ഗന്ധം പുറത്തു വരാൻ തുടങ്ങി. എന്നാൽ അത് വകവയ്ക്കാതെ ഉഷശ്രീയെപ്പറ്റി അവർ തിരക്കുന്നു. മകളോടപ്പം ദുബായിലാണ് ഉഷശ്രീ എന്ന മറുപടിയാണ് അയാൾ അപ്പോഴും നൽകിയത്. അധിക നേരം ബന്ധുക്കളോട് സംസാരിക്കാതെ സോമനാഥ് വാതിലടയ്ക്കുന്നു. സോമനാഥ് പറഞ്ഞത് കള്ളമാണ്. ഉഷശ്രീ ദുബായിൽ എത്തിയിട്ടില്ല. അപ്പോൾ പിന്നെ അവർക്ക് എന്ത് സംഭവിച്ചു കാണും. അകെ പരിഭ്രാന്തരായ ബന്ധുക്കൾ വിവരം പോലീസിനെ അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് സോമനാഥിന്റെ വീട്ടിൽ പരിശോധന നടത്തുന്നു. അങ്ങനെയാണ് ദുർഗന്ധം വമിക്കുന്ന സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെടുന്നത്. തുടർ പരിശോധനയ്ക്ക് ഒടുവിൽ ഉഷശ്രീയെ സോമനാഥ് കൊല്ലപെടുത്തിയതാണ് എന്ന് വ്യക്തമാകുന്നു. 49 വർഷം അയാളോടൊപ്പം ജീവിച്ച ഭാര്യയെയാണ് അയാൾ നിഷ്കരുണം വെട്ടിനുറുക്കി കൊലപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് -
" ഞാൻ അവളെ കൊന്നിട്ടില്ല. അവൾ ആത്മഹത്യ ചെയ്തതാണ്"
എന്നാൽ പോലീസിന്റെ അന്വേഷണത്തിലൊടുവിൽ ഉഷശ്രീയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെയെന്ന് തെളിയുന്നു. ഉഷശ്രീയെ സ്റ്റീൽ ടോർച്ചു കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുന്നു. ഉഷശ്രീ മരണപ്പെട്ടു എന്ന് ഉറപ്പു വരുത്തിയ ശേഷം ശവശരീരം ചെറു ക്ഷണങ്ങളായി വെട്ടിനുറുക്കുന്നു. ശേഷം, ശവശരീരം അഴുകാതിരിക്കുവൻ രാസവാതുക്കൾ പുരട്ടുന്നു. കോടതിയിൽ സോമനാഥ് കുറ്റക്കാരാണ് എന്ന് തെളിയിക്കപ്പെടുന്നു. അതോടെ കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് സോമനാഥിനെ വിധിക്കുന്നു. ഒഡീഷയെ നടുക്കിയ അരുംകൊല അരങ്ങേറി ഇത്രയും വർഷങ്ങ്ൾക്ക് ഇപ്പുറവും സോമനാഥ് എന്തിനുവേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.