
ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ സീൽദാ കോടതി "മരണം വരെ ജീവപര്യന്തം" ശിക്ഷ വിധിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കൽക്കട്ട ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വധശിക്ഷയ്ക്ക് അർഹമായ കേസിനെ "അപൂർവങ്ങളിൽ അപൂർവ്വം" എന്ന് തരംതിരിക്കാൻ നിർദ്ദേശിക്കുന്ന നിയമോപദേശം സിബിഐക്ക് കിട്ടിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കോടതിവിധി അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് ഡോക്ടേഴ്സ് പ്രതിഷേധിച്ചിരുന്നു. വിചാരണ കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ഡോക്ടേഴ്സും ഇരയുടെ കുടുംബവും അറിയിച്ചതിന് പിന്നാലെയാണിപ്പോൾ സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്നാണ് കുടുംബം വ്യക്തമാക്കി.