
ഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേന്ദ്രം കേരളത്തിന് 530 കോടി രൂപ നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളം ആവശ്യപ്പെട്ടത് 2,219 കോടിയാണ്. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ രാജ്യസഭയെ അറിയിച്ചു.
ദുരന്ത സമയത്ത് എൻ.ഡി.ആർ.എഫ് വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായമായി 153 കോടി രൂപ നൽകി. ഇതിൽ ദുരന്തമേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാനായി നൽകിയ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല.
ഈ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യപരിഗണന നൽകുന്നതെന്നും അമിത് ഷാ വ്യക്തമാക്കി .