
വിജയവാഡ : തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്ന മുംബൈ ആസ്ഥാനമായുള്ള നടി കാദംബരി ജേത്വാനിയുടെ പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവ് കുക്കാല വിദ്യാസാഗറിനെ വിജയവാഡ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
നടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ച് ഒടുവിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖകൾ ചമച്ച് തനിക്കെതിരെ കള്ളക്കേസെടുക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായി സെപ്തംബർ 13നാണ് ജേത്വാനി പോലീസിൽ പരാതി നൽകിയത്. സിനിമാ നിർമ്മാതാവ് കൂടിയായ വിദ്യാസാഗറിനെ പരാതിക്കാരൻ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാക്കി.