Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalമുംബൈ സെൻട്രൽ റെയിൽവേയിലെ ട്രെയിൻ മാനേജർ, ക്ഷമ കാണിക്കാതെ യാത്രക്കാർ, ട്രെയിൻ മാനേജറുടെ...

മുംബൈ സെൻട്രൽ റെയിൽവേയിലെ ട്രെയിൻ മാനേജർ, ക്ഷമ കാണിക്കാതെ യാത്രക്കാർ, ട്രെയിൻ മാനേജറുടെ ജോലി സങ്കർഷങ്ങൾ; വീഡിയോ | Mumbai train manager

🎙️ Latest Podcast

ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി സംബന്ധമാമായതാണ് വീഡിയോ. ഓരോ ഷിഫ്റ്റിലും തങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു ട്രെയിന്‍ 10 മിനിറ്റ് വൈകുമ്പോഴേക്കും അസ്വസ്ഥരാകുന്ന യാത്രക്കാർ അതിന് പിന്നിൽ ഒരോ ട്രെയിന്‍ മാനേജരും അനുഭവിക്കുന്ന സങ്കർഷങ്ങൾ വീഡിയോ വെളിപ്പെടുത്തുന്നു. (Mumbai train manager)

ഒരു ഷിഫ്റ്റിൽ 5,000 മുതൽ 18,000 വരെ ചുവടുകൾ നടക്കുന്ന അവർ ദീർഘനേരമുള്ള ജോലി സമയം, കാലാവസ്ഥാ വെല്ലുവിളികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ എടുത്തുകാണിച്ചു. കാലതാമസത്തെക്കുറിച്ച് കൂടുതൽ ക്ഷമ കാണിക്കാൻ യാത്രക്കാരെ അവരുടെ വീഡിയോ പ്രേരിപ്പിക്കുന്നു. . ട്രെയിനുകൾ സുഗമമായി ഓടിക്കാൻ ആവശ്യമായ പരിശ്രമം എടുത്തുകാണിക്കുന്ന അവരുടെ വീഡിയോ റെയിൽവേ ജീവനക്കാർ നേരിടുന്ന വെല്ലുവിളികളെ വെളിപ്പെടുത്തി.

റെയിൽവേയിൽ ജോലിക്ക് ചേർന്ന ശേഷം റെയിൽവേയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള തന്‍റെ മാറിയെന്നും അവർ പറഞ്ഞു. പണ്ട് റെയിൽവേയെ കുറിച്ച് തനിക്ക് പരാതി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് അതെങ്ങനെ പ്രവ‍ർത്തിക്കുന്നുവെന്ന് അറിയുമ്പോൾ ആ പരാതികൾ ഇല്ലാതാകുന്നെന്ന് അവർ കൂട്ടിച്ചേർത്തു. ഒപ്പം, നിരവധി വകുപ്പുകൾ ചേരുന്ന റെയിൽവേയുടെ പ്രവർത്തനം വളരെ സങ്കീർണമായ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും പ്രശ്നങ്ങൾ തങ്ങൾ നേരിടുമ്പോൾ, ട്രെയിൻ വൈകുന്നെന്ന് പരാതിപ്പെടുന്ന യാത്രക്കാർ അല്പം ക്ഷണ കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നാല് ദിവസം കൊണ്ട് വീഡിയോ കണ്ടത് മൂന്ന് ലക്ഷത്തിലധികം പേർ. നിരവധി റെയിൽവേ ജീവക്കാരും അവരെ പിന്തുണച്ചു. മറ്റ് ചിലർ യുവതിയോട് ജോലി ഉപേക്ഷിക്കാൻ ഉപദേശിച്ചു. വീഡിയോ ഓൺലൈനിൽ ഇന്ത്യൻ റെയിൽവേയുടെ പ്രവ‍ർത്തനത്തെ കുറിച്ച് വലിയ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.