
ന്യൂഡൽഹി: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു(Mumbai train blast). കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2006 ജൂലൈ 11 നാണ് മുംബൈ ട്രെയിനിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ189 പേർ മരിക്കുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.