
മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുന്നു(Mumbai terror attack case). 12 അംഗ സംഘം എന്‍ ഐ എ ആസ്ഥാനത്തെ പ്രത്യേകം തയ്യാറാക്കിയ ചേംബറിലാണ് റാണയെ ചോദ്യം ചെയ്യുന്നത്. 24 മണിക്കൂറും ഇവിടെ ക്യാമറ നിരീക്ഷണവും ഏർപെടുത്തിയിട്ടുണ്ട്.
തഹാവൂര്‍ റാണ നടത്തിയ യാത്രകളുടെ പശ്ചാത്തലമാണ് കഴിഞ്ഞ ദിവസം എന്‍ ഐ എ റാണയോട് ചോദിച്ചറിഞ്ഞത്. രണ്ടാം ദിനമായ ഇന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് റാണയോട് എന്‍ ഐ എ തേടുന്നത്. മാത്രമല്ല ഇയാളെ സഹായിക്കാൻ ഡൽഹിയിൽ എത്തിയ എംപ്ലോയീ ബി യെ സംബന്ധിച്ച വിവരങ്ങളും ദേശിയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. ഒപ്പം റാണയുടെ ശംബ്ദ സാമ്പിളുകളും എന്‍.ഐ.എ സംഘം ശേഖരിക്കും.
നിലവിൽ റാണ, തന്റെ അഭിഭാഷകന്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്നും തന്റെ പേരില്‍ പേരെടുക്കാൻ ശ്രമിക്കുന്ന അഭിഭാഷകൻ തനിക്ക് വേണ്ടെന്നും തുടങ്ങി കോടതിയില്‍ തന്റെ അഭിഭാഷകന്റെ കാര്യത്തിലുള്ള ഉപധികള്‍ റാണ എഴുതി നൽകിയതായാണ് വിവരം.