
വാഷിങ്ടൻ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീൽ കോടതി ഉത്തരവിട്ടു. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറുക. കോടതി ഓഗസ്റ്റ് 15നാണു ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു വിധി പറഞ്ഞ പാനൽ കണ്ടെത്തി. മിലാൻ ഡി സ്മിത്ത്, ബ്രിഡ്ജെറ്റ് എസ്. ബേഡ്, സിഡ്നി എ ഫിറ്റ്‌സ്വാറ്റർ എന്നിവരായിരുന്നു മൂന്നംഗ ജഡ്ജിമാരുടെ പാനൽ.
കൈമാറ്റ ഉടമ്പടി അനുസരിച്ച് റാണയെ കൈമാറാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഇതുമായി ചേർന്നുപോകുന്നതാണു കോടതി വിധിയും.