മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയുടെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 8 വരെ നീട്ടി എൻ‌ഐ‌എ കോടതി; സഹോദരനുമായി ഫോൺ സംഭാഷണത്തിന് അനുമതി; കോളുകൾ റെക്കോർഡ് ചെയ്യാൻ നിർദേശം | Tahawoor Rana

മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. എൻ‌ഐ‌എ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്
rana
Published on

മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയുടെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 8 വരെ നീട്ടി(Tahawoor Rana). പ്രത്യേക എൻ‌ഐ‌എ കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്.

മുൻ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. എൻ‌ഐ‌എ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. സഹോദരനുമായി 3 തവണ ഫോൺ സംഭാഷണം നടത്താനും അഭിഭാഷകനെ നിയമിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും റാണയ്ക്ക് എൻ‌.ഐ‌.എ കോടതി അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ഈ കോളുകൾ മുതിർന്ന ജയിൽ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ റെക്കോർഡ് ചെയ്യണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ഭീകരാക്രമണക്കേസിൽ രേഖകളുടെ പരിശോധന നടക്കുകയാണെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com