
മഹാരാഷ്ട്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് മുംബൈ സ്പെഷ്യൽ പോക്സോ കോടതി(POCSO Case). 47 വയസ്സുള്ള പ്രതിക്കാണ് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇരയുടെ സാക്ഷ്യത്തിന്റെയും അനുബന്ധ ഡി.എൻ.എ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പുരുഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അതേസമയം, 16 വയസ്സിനു മുകളിൽ പ്രായമുളള പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. സാഹചര്യം മനസ്സിലാക്കാൻ ആവശ്യമായ പക്വത പെൺകുട്ടിക്ക് ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല; അവിവാഹിതയായ ഒരു മകളെയും ഭാര്യയെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പ്രതിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 10 വർഷം മാത്രം ശിക്ഷ വിധിച്ച് ഇളവ് കാണിച്ചത്.