
മുംബൈ: പെൻഷൻ പദ്ധതി വാഗ്ദാനം ചെയ്ത് വൃദ്ധയായ സ്ത്രീയിൽ നിന്നും പണം തട്ടിയതായി പരാതി(duping ). മലദ് വെസ്റ്റ് സ്വദേശിയായ ലളിത മൽഹോത്ര(69), ബജാജ് അലയൻസിലെ ജീവനക്കാരനായ വിക്രോളി സ്വദേശി ആശിഷ് തിവാരി (34) യ്‌ക്കെതിരെയാണ് പരാതി നൽകിയത്.
6.94 ലക്ഷം രൂപയാണ് ഇയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. 2023 ഡിസംബറിലാണ് സ്ത്രീ ബജാജ് അലയൻസ് ഫിനാൻസിൽ നിന്ന് അഞ്ച് വർഷത്തെ പോളിസി വാങ്ങിയത്. ആദ്യ ഗഡുവായ 61,350 രൂപ അടക്കുകയും ചെയ്തു. തുടർന്ന് വിവിധ ഗഡുക്കളായി പ്രതി നൽകിയ ഗൂഗിൾ പേ നമ്പറിലേക്ക് 7.94 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ നിലവിൽ പണം തട്ടിയതായി ബോധ്യപ്പെട്ട സ്ത്രീ പരാതി നൽകുകയായിരുന്നു.