
താനെ: മുംബൈ മെട്രോ 4 (വാദാല-ഘട്കോപ്പർ-കാസർവദാവലി), 4A (കാസർവദാവലി-ഗായ്മുഖ്) പരീക്ഷണ ഓട്ടം ഉടൻ(Mumbai Metro). മുംബൈയിലെ സബർബൻ റെയിൽവേ ലൈനുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
മെട്രോ റൂട്ട് 4 ൽ ഗൈമുഖ് ജംഗ്ഷൻ, ഗൈമുഖ് വില്ലേജ്, കാസർവദാവലി, വിജയ് ഗാർഡൻ എന്നിങ്ങനെ ഘോഡ്ബന്ദർ റോഡിൽ 4 സ്റ്റേഷനുകളാണുള്ളത്. അതേസമയം ഇന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ റൂട്ടിലെ നാല് സ്റ്റേഷനുകളിലെയും പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ട്.