
മുംബൈ: വംഗാനിക്കും ബദ്‌ലാപൂരിനും ഇടയിൽ ഓടുന്ന മുംബൈ ലോക്കൽ ട്രെയിൻ രണ്ട് പോത്തുകളെ ഇടിച്ചു(local train). ഇതോടെ ഇത് വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപെട്ടു.
ഇന്ന് രാവിലെ 11:07 ഓടെയാണ് സംഭവം നടന്നത്. വംഗാനിക്ക് സമീപം കാട്ടുപോത്തുകളുടെ കൂട്ടം പാളം മുറിച്ചുകടക്കവെയാണ് അപകടം നടന്നത്. ഇതോടെ ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. തുടർന്ന് റെയിൽവേ ജീവനക്കാരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.