
മുംബൈ: മുംബൈയിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളപൊക്കമുണ്ടായി(floods). മഴയെ തുടർന്ന് സിഎസ്എംടി, ബല്ലാർഡ് എസ്റ്റേറ്റ്, നരിമാൻ പോയിന്റ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തുടർച്ചയായി മഴ പെയ്തതിനാൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നേരിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മാത്രമല്ല; ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) കീഴിലുള്ള പ്രധാന കൃത്രിമ ജലസംഭരണിയായ പവായ് തടാകം ബുധനാഴ്ച പുലർച്ചെയോടെ നിറഞ്ഞൊഴുകാൻ തുടങ്ങി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് ഇതിനു കാരണമെന്ന് അധികൃതർ വ്യക്തമാക്കി. വരും മണിക്കൂറുകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.