
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മുംബൈ നഗരം തയ്യാറെടുക്കുമ്പോൾ ദീപാലങ്കാരം പ്രഭയിൽ മുംബൈ തിളങ്ങി നിൽക്കുന്നു. ഇത്തവണ ആഘോഷങ്ങൾക്ക് സമയ നിയന്ത്രണമില്ലാത്തതിനാൽ പുലരും വരെ ഹോട്ടലുകളും പ്രവർത്തിക്കും. ഇന്നും നാളെയും ഓഫീസുകളിൽ അവധിയെടുത്ത് പുതുവത്സരാഘോഷത്തിനായി തയ്യാറെടുത്തിരിക്കുന്നവരും അനേകമാണ്. മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞു.
മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ചൗപ്പാത്തി, ജൂഹു, ബാന്ദ്ര കുർള കോംപ്ലക്സ്, കൂടാതെ നവി മുംബൈയിലെ പാം ബീച്ച്, എന്നി ഇടങ്ങളാണ് പ്രധാന ആഘോഷ കേന്ദ്രങ്ങൾ. ഇവിടെയെല്ലാം ഇന്ന് രാത്രിയോടെ ജനസമുദ്രമായിരിക്കും.