
മഹാരാഷ്ട്ര: മുംബൈയിൽ 23 കാരിയായ എയർ ഹോസ്റ്റസിനെ പൈലറ്റ് ബലാത്സംഗം ചെയ്തത സംഭവത്തിൽ പ്രതിയായ പൈലറ്റ് പിടിയിൽ(air hostess). ഹോങ്കോങ്ങിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ലണ്ടൻ എയർലൈൻ ജീവനക്കാരനായ പൈലറ്റ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന എയർ ഹോസ്റ്റസിനെ മീര റോഡിലെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് സഹപ്രവർത്തകനായ പൈലറ്റ് ബലാത്സംഗം ചെയ്തത്. ഇതേ തുടർന്ന് എയർ ഹോസ്റ്റസ് പോലീസിൽ പരാതി നൽകി. സ്ത്രീയും പ്രതിയും ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത് മുംബൈയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് സംഭവം നടന്നത്.
എയർ ഹോസ്റ്റസിന്റെ പരാതിയിൽ പൈലറ്റിനെതിരെ നവ്ഘർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.