

മുംബൈ: കുർളയിൽ ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി(Mumbai Accident). അൻപതോളം പേർക്ക് പരിക്കേറ്റു.
സർക്കാർ ബസ് ആണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുർളയിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്ന സർക്കാർ ബസ് വ്യാഴാഴ്ച രാത്രി 9.50ഓടെയാണ് അപകടത്തിൽപ്പെട്ടത്.
ബസ് ചില കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിക്കുകയും പിന്നീട് അത് ഒരു പാർപ്പിട സമുച്ചയത്തിന്റെ ഗേറ്റ് ഇടിച്ചു തകർത്താണ് നിന്നത്.