ട്രംപിന്‍റെ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും; സത്യപ്രതിജ്ഞ നാളെ | Donald Trump

ട്രംപിന്‍റെ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും; സത്യപ്രതിജ്ഞ നാളെ | Donald Trump
Published on

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വ്യവസായി മുകേഷ് അംബാനിയും നിതാ അംബാനിയും അമേരിക്കയിലെത്തി. ട്രംപ് കുടുംബത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് അംബാനിമാർ എത്തിയത്. ഇരുവരും ട്രംപിന്‍റെ വിരുന്നിൽ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. (Donald Trump)

ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. കഴിഞ്ഞ വർഷം ഗുജറാത്തിൽ നടന്ന ആനന്ദ് അംബാനിയുടെ ആഡംബര വിവാഹചടങ്ങിൽ ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്നറും മകൾ അരബെല്ല റോസും പങ്കെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com