ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ്; മുഖ്യാതിഥികളായി അംബാനിമാർ | Mukesh-Ambani

ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ്; മുഖ്യാതിഥികളായി അംബാനിമാർ | Mukesh-Ambani
Published on

വാഷിംഗ്ടൺ: അമേരിക്കയുടെ 47ാം പ്രസിഡന്റായി ‌ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുന്ന ചടങ്ങ് ഇന്ന് നടക്കാനിരിക്കെ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഇന്നലെ തന്നെ അമേരിക്കയിൽ എത്തി(Mukesh-Ambani).

മാത്രമല്ല; ട്രംപിനൊപ്പം ഇന്നലെ  കാൻഡിൽ ലൈറ്റ് ഡിന്നറിൽ ഇരുവരും പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തു വന്നു. നാളെ നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം റിപ്പബ്ലിക്കൻ മെഗാ-ഡോണർ മിറിയം അഡെൽസണും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗും ഒരുക്കുന്ന ബ്ലാക്ക്-ടൈ സ്വീകരണത്തിലും നിതയും മുകേഷ് അംബാനിയും പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം.

127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന ട്രംപ് നാലുവർഷത്തിനുശേഷമാണ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടാനൊരുങ്ങുന്നത്. ഇന്ത്യൻ പ്രാദേശിക സമയം രാത്രി 10.30നാണ് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12)​ ചടങ്ങുകൾ തുടങ്ങുന്നത്. വാഷിംഗ്‌ടൺ ‌ഡിസിയിൽ  50-ാം വൈസ് പ്രസിഡന്റായി ജെ.ഡി.വാൻസും ഇന്ന് തന്നെയാണ് അധികാരമേൽക്കുക.

Related Stories

No stories found.
Times Kerala
timeskerala.com