ഇന്ന് മുഹൂർത്ത വ്യാപാരം: ഇന്ത്യൻ ഓഹരി വിപണിയിൽ ഉച്ചയ്ക്ക് 1.45 മുതൽ ഒരു മണിക്കൂർ മാത്രം | Muhurat Trading

നിക്ഷേപത്തിന് അനുയോജ്യമായ ശുഭ സമയമായി മുഹൂർത്ത വ്യാപാരം പരിഗണിക്കപ്പെടുന്നു
ഇന്ന് മുഹൂർത്ത വ്യാപാരം: ഇന്ത്യൻ ഓഹരി വിപണിയിൽ ഉച്ചയ്ക്ക് 1.45 മുതൽ ഒരു മണിക്കൂർ മാത്രം | Muhurat Trading
Published on

മുംബൈ : ഇന്ന് ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇ (BSE), എൻഎസ്ഇ (NSE), എംസിഎക്സ് (MCX), എൻസിഡിഇഎക്സ് (NCDEX) എന്നിവയിൽ മുഹൂർത്ത വ്യാപാരം നടക്കും. സാധാരണ ദീപാവലി ദിനത്തിൽ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളതെങ്കിലും ഇത്തവണ ഇത് വൈകിയാണ്. ദീപാവലി കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്കാണ് മുഹൂർത്ത വ്യാപാരം നടക്കുന്നത്. ഇന്ന് ഓഹരി വിപണിക്ക് അവധിയാണെങ്കിലും ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും.(Muhurat Trading 2025 today )

ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇതിൽ 1.30 മുതൽ 1.45 വരെയുള്ള സമയം പ്രീ-ഓപ്പൺ സെഷനാണ്. അതായത്, സാധാരണ ട്രേഡിങ് 1.45 മുതൽ ആരംഭിച്ച് 2.30ന് അവസാനിക്കും. പൊതുവെ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളതെങ്കിലും ഇത്തവണ ഇത് നേരത്തെയാണ്. തൊട്ടടുത്ത ദിവസം, ഒക്ടോബർ 23 ബലിപ്രതിപാദ പ്രമാണിച്ച് ബുധനാഴ്ചയും ഓഹരി വിപണിക്ക് അവധിയായിരിക്കും.

എന്താണ് മുഹൂർത്ത വ്യാപാരം?

നിക്ഷേപത്തിന് അനുയോജ്യമായ ശുഭ സമയമായി മുഹൂർത്ത വ്യാപാരം പരിഗണിക്കപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. പുതിയ സംവത് വർഷത്തിന്റെ തുടക്കമെന്ന നിലയിൽ ശുഭ മുഹൂർത്തമായി ഇതിനെ ഇന്ത്യയിൽ കണക്കാക്കുന്നു. മറ്റേതൊരു ട്രേഡിങ് ദിവസത്തെയും പോലെ തന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. എന്നാൽ, സമയം ഒരു മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം.

Related Stories

No stories found.
Times Kerala
timeskerala.com