
ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് നൽകി. ബുധനാഴ്ച മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
മൂഡ ഭൂമി ഇടപാട് കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്ചെയ്യാൻ ഗവർണർ അനുമതി നൽകിയതിന് പിന്നാലെ ലോകായുക്ത കേസെടുത്തതിന് പിന്നാലെ ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.