
ഉത്തർപ്രദേശ്: ഫിലിപ്പീൻസിൽ നടക്കാനിരിക്കുന്ന മിസിസ് യൂണിവേഴ്‌സ് 2025 മത്സരത്തിൽ യു.പി, ബഹ്‌റൈച്ച് സ്വദേശിയായ അധ്യാപിക സവിത വർമ്മ ഇന്ത്യയെ പ്രതിനിധീകരിക്കും(Mrs Universe 2025). ഒക്ടോബർ 1 മുതൽ ഒക്ടോബർ 9 വരെയാണ് ഫിലിപ്പീൻസിൽ മിസിസ് യൂണിവേഴ്‌സ് 2025 മത്സരം നടക്കുന്നത്. ക്വീൻഫൈഡ് ഇവന്റ്‌സ് ഒ.പി.സി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സവിത വർമ്മ പരിശീലനം നടത്തിയത്.
ദേശീയ, അന്തർദേശീയ മത്സരങ്ങൾക്കായി മോഡലുകളെ പരിശീലിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ സംഘടനയാണ് ക്വീൻഫൈഡ് ഇവന്റ്സ്. അതേസമയം, സവിത വർമ്മ "മിസിസ് യൂണിവേഴ്‌സ് വെസ്റ്റ് ഏഷ്യ 2025" എന്ന കിരീടം നേടിയിരുന്നു. ഇതിന് പുറമെ നിരവധി ദേശീയ തല സൗന്ദര്യ മത്സരങ്ങളിലും സവിത വർമ്മ വിജയിച്ചിട്ടുണ്ട്.