

കൊച്ചി : മോട്ടോറോള, അള്‍ട്രാ-പ്രീമിയം ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ മോട്ടോറോള സിഗ്‌നേച്ചര്‍ പുറത്തിറക്കി. ലോകത്തിലെ ഏക ട്രിപ്പിള്‍ സോണി ലിറ്റിയ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് ഇതിലുള്ളത്. 3ഃ ഒപ്റ്റിക്കല്‍ സൂം, ഒഐഎസ്, 50എംപി സോണി ലിറ്റിയ 600 പെരിസ്‌കോപ്പ് ക്യാമറ, 50എംപി അള്‍ട്രാ-വൈഡ് പ്ലസ് മാക്രോ വിഷന്‍ ക്യാമറ, 50എംപി സോണി ലിറ്റിയ 500 ഫ്രണ്ട് ക്യാമറ, 50എംപി സെന്‍സര്‍, ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്, ക്വാഡ് പിക്‌സല്‍ സാങ്കേതികവിദ്യ, അഡ്വാന്‍സ്ഡ് നോയ്‌സ് റിഡക്ഷന്‍,3.5 ഡിഗ്രി ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, മള്‍ട്ടിസ്‌പെക്ട്രല്‍ 3-ഇന്‍-1 ലൈറ്റ് സെന്‍സര്‍ എന്നിവയാണ് മോട്ടോറോള സിഗ്‌നേച്ചറിന്റെ പ്രത്യേകതകള്‍. 54,999 രൂപയാണ് പ്രാരംഭ വില, ഇതോടൊപ്പം മോട്ടോ വാച്ചും മോട്ടോറോള അവതരിപ്പിച്ചു.
മോട്ടോറോള സിഗ്‌നേച്ചറിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 മൊബൈല്‍ പ്ലാറ്റ്ഫോമാണ്. ഒക്ടാ-കോര്‍ സിപിയു ഫീച്ചര്‍ ചെയ്യുന്ന ചിപ്സെറ്റ് ഗെയിമിംഗ്, മള്‍ട്ടിടാസ്‌കിംഗ്, കണ്ടന്റ് ക്രിയേഷന്‍, ദൈനംദിന ഉപയോഗം എന്നിവയിലുടനീളം അള്‍ട്രാ-സ്മൂത്ത് പ്രകടനം ഉറപ്പാക്കുന്നു. ഓരോ മോട്ടോറോള സിഗ്‌നേച്ചര്‍ ഉപയോക്താവിനും സൗജന്യമായി ഒരു വര്‍ഷത്തെ സിഗ്‌നേച്ചര്‍ ക്ലബ് ആപ്പ് സബ്സ്‌ക്രിപ്ഷനും ലഭിക്കും.