Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeNationalപൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു, മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി...

പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു, മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ | Mother tied her son to a bed sheet

🎙️ Latest Podcast

സ്വന്തം മക്കളെകാലും വലുതായി വേറെ ഒന്നുമില്ല എന്ന് ചില അമ്മമാർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം മകനെകാളും വലുതാണ് തന്റെ സാരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വീഡിയോ. പത്താം നിലയിൽ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാൽക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടിൽ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഫരീദാബാദിൽ നിന്നാണ് ഈ അസ്വസ്ഥകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്ന് സാരി എടുക്കാൻ ഒരു സ്ത്രീ തന്‍റെ ഇളയ മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.(Mother tied her son to a bed sheet)

ഫരീദാബാദിലെ സെക്ടർ 82 ലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. പത്താം നിലയിൽ നിന്നും കുട്ടിയെ ബെഡ്ഷീട്ടിൽ കെട്ടിയിറക്കുകയും വലിച്ച് കയറ്റുകയും ചെയ്യുന്ന വീഡിയോ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നാണ് പകർത്തിയത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഒരു കുട്ടി ഒമ്പാം നിലയുടെ ബാൽക്കെണിയിൽ നിന്നും ഒരു കുട്ടി ബെഡ്ഷീട്ടിൽ മുറുക്കെ പിടിച്ചിരിക്കുമ്പോൾ പത്താം നിലയിൽ നിന്നും പ്രായമായ ഒരു സ്ത്രീയും കുട്ടിയുടെ അമ്മയുടെ ബെഡ്ഷീറ്റ് മുകളിലേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം അവരുടെ അടുത്തായി മറ്റ് രണ്ട് കുട്ടികൾ നിൽക്കുന്നതും കാണാം. കുട്ടിയെ അപകടകരമായ രീതിയിൽ രണ്ട് സ്ത്രീകളും ചേർന്ന് വലിച്ച് കയറ്റുന്നു. ഈ സമയം എട്ടാം നിലയിൽ മറ്റൊരു സ്ത്രീ ഇതൊന്നും അറിയാതെ തന്‍റെ ജോലികളിൽ മുഴുകിയിരിക്കുന്നതും വീഡിയോയിൽ കാണാം.

ഒരു സാരിയെടുക്കാൻ വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. മകന്‍റെ ജീവനേക്കാൾ വലുതാണോ സ്ത്രീയ്ക്ക് സാരിയെന്നായിരുന്നു നിരവധി പേർ ചോദിച്ചത്. വീഡിയോ കണ്ട പലരും അസ്വസ്ഥകരമായ കാഴ്ചയാണതെന്ന് ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും ഫ്ലാറ്റിന്‍റെ ഉയരം കാണിക്കുമ്പോൾ ഭയം തോന്നുന്നെന്ന് ചിലരെഴുതി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.