
അസം: ശിവസാഗർ സിവിൽ ആശുപത്രിയിൽ, സ്ത്രീ തന്റെ കുഞ്ഞിനെ വിറ്റതായി പരാതി(baby). അവിവാഹിതയായ 22 കാരിയായ സ്ത്രീ 50,000 രൂപയ്ക്കാണ് തന്റെ കുഞ്ഞിനെ വിറ്റത്. ജൂൺ 23 നാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇവർ കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ട ശിശുക്ഷേമ സമിതി അധികൃതർ ആശുപത്രി സന്ദർശിച്ച് കുഞ്ഞിനെ വിൽക്കരുതെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് അവർ കുഞ്ഞിനെ വിൽക്കുകയായിരുന്നു. നിലവിൽ കുട്ടിയെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.