
തെലങ്കാന: നൽഗൊണ്ട ആർടിസി ബസ് സ്റ്റാൻഡിൽ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടി(Mother elopes). ധനുഷ് എന്ന ഒന്നര വയസുകാരൻ അമ്മയെ കാണാതെ കരയുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡിപ്പോ ജീവനക്കാരും യാത്രികരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാം കാമുകനുവേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയും വിവാഹിതയുമായ നവീന എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് നൽഗൊണ്ടയിലെ ഓൾഡ് സിറ്റി സ്വദേശിയായ ഒരാളുമായി മോട്ടോർ സൈക്കിളിൽ കടന്നുകളഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേസിനാസ്പദമായ നിർണായക തെളിവുകൾ ലഭിച്ചത്. തുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയിരുന്നു.