
ഭോപ്പാൽ: മധ്യപ്രദേശിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ കൂടെ ചാടി(baby) . അപകടത്തിൽ ഇരുവരും കൊല്ലപ്പെട്ടു. രാജ്വൻഷ് കോളനിയിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ രാജ്വൻഷ് കോളനി നിവാസിയായ ഗൗരി സിസോദിയ അത്താഴത്തിന് ശേഷം മകൾ ഓനിയുമായി കെട്ടിടത്തിന് മുകളിലേക്ക് പോയതായാണ് വിവരം. തുടർന്ന് മിനിറ്റുകൾക്ക് ശേഷം വലിയ ശബ്ദം കേട്ട് താമസക്കാർ പുറത്തേക്ക് ഓടിയെത്തിയപ്പോൾ അമ്മയും കുഞ്ഞും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അമ്മയും മകളും വീണ് മരിക്കാനുണ്ടായ സാഹചര്യം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.