
റായ്പൂർ: ഛത്തീസ്ഗഡിലെ ജംഷഡ്പൂരിൽ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ(murder). ചൊവ്വാഴ്ച രാവിലെ പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം വെട്ടിമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അമ്മ ഗുലാബിയുടെ (59) മൃതദേഹത്തിന് ഏതാനും മീറ്റർ അകലെയിരുന്ന് പാട്ട് പാടുന്ന ജീത് റാം യാദവിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 4 മണിക്കൂർ എടുത്താണ് പോലീസ് അയാളെ കീഴ്പെടുത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.