
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി(student found dead). ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത്.
തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് റോഷ്‌നി തൂങ്ങി നിൽക്കുന്നത് കണ്ടത്. വിവരം അറിയിച്ചയുടൻ സ്ഥലത്തെത്തിയ വണ്ടിപ്പെരിയാര്‍ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.