
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ അമ്മ മകനെ ചപ്പാത്തി കോല് കൊണ്ട് അടിച്ചു കൊന്നു(murder). മാംസാഹാരം കഴിക്കാൻ നിർബന്ധം പിടിച്ച ചിന്മയ് ധുംഡെ(7)യെ അമ്മ പല്ലവി ചപ്പാത്തി കല്ലിന് തല്ലുകയായിരുന്നു. സംഭവത്തിൽ സഹോദരി(10)ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ലോക്കൽ പോലീസും, ലോക്കൽ ക്രൈംബ്രാഞ്ചും, സബ് ഡിവിഷണൽ ഓഫീസറും സ്ഥലത്തെത്തി.
കുട്ടികളെ ആശപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് പല്ലവിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.