മധ്യപ്രദേശ് : ഭോപ്പാലിൽ വീടിന്റെ റൂഫ് ടോപ്പിൽ നിന്നും വീണ് അമ്മയും നവജാത ശിശുവും മരിച്ചു.മിത്തൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് സമീപമുള്ള രാജ്വൻഷ് കോളനിയിലാണ് സംഭവം.
ഗൗരി സിസോദിയ (30) എന്ന സ്ത്രീ യുവതി 11മാസം പ്രായമുള്ള കൈക്കുഞ്ഞായ മകളുമായി വീടിന്റെ മേൽക്കൂരയിലേക്ക് പോയിരുന്നു. ഇവർ വീഴാനുണ്ടായ കാരണം വ്യക്തമല്ല. സംഭവം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.മേൽക്കൂരയ്ക്ക് സംരക്ഷണ ഭിത്തി ഇല്ലായിരുന്നുവെന്നും അതായിരിക്കാം അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.