
ന്യൂഡൽഹി: 2025 ൽ രാജ്യത്തുടനീളം 40,000-ത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി റിപ്പോർട്ട്(dengue cases). ജനുവരി 1 മുതൽ ആഗസ്റ്റ് 31 വരെ ഇന്ത്യയിൽ ആകെ 49,573 ഡെങ്കിപ്പന കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ ഡൽഹിയിൽ 964 കേസുകളും, ഉത്തർപ്രദേശിൽ 1,646 കേസുകളും, ഹരിയാനയിൽ 298 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം 2024-ൽ രാജ്യത്ത് ആകെ 2,33,519 ഡെങ്കിപ്പനി കേസുകളും 297 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം നിലവിൽ ഡെങ്കിപ്പനി രോഗബാധ കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ വ്യക്തമാക്കി.