
ബെംഗളൂരു: കർണാടക സർക്കാരിൽ വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് ഒഴിവുകളുള്ളതായി റിപ്പോർട്ട്, 2.7 ലക്ഷത്തിലധികം തസ്തികകൾ നികത്തപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സർക്കാർ കണക്കുകൾ പ്രകാരം, ഏകദേശം 7,80,748 സർക്കാർ തസ്തികകളിൽ 2,76,386 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ 16,017 ഗ്രൂപ്പ് 'ഡി' തസ്തികകളും, 1,67,734 ഗ്രൂപ്പ് 'സി' തസ്തികകളും, 1,66,021 ഗ്രൂപ്പ് 'ബി' തസ്തികകളും, 77,614 ഗ്രൂപ്പ് 'എ' തസ്തികകളും ഉൾപ്പെടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമവികസനം, സാമൂഹികക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളിൽ ആയിരക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു, സ്കൂൾ വിദ്യാഭ്യാസ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 70,727 തസ്തികകലാണ് ഇവിടെ ഒഴിവുള്ളത്.
മൃഗസംരക്ഷണം, പിന്നാക്ക വിഭാഗ ക്ഷേമം, ധനകാര്യം, ഉന്നത വിദ്യാഭ്യാസം, ആഭ്യന്തരം, നിയമം, ആരോഗ്യം, റവന്യൂ, ഗ്രാമവികസനം, സാമൂഹ്യക്ഷേമം, കൃഷി, പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ ക്ഷേമം എന്നിവയാണ് മറ്റ് പ്രധാന ഒഴിവുകൾ. അതേസമയം , ഒഴിവുകൾ നികത്തുന്നതിനുള്ള പ്രഖ്യാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം, ആകെയുള്ള 2,76,386 തസ്തികകളിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കൂടുതൽ ഒഴിവുള്ള തസ്തികകളുള്ള ചില വകുപ്പുകൾ ഇവയാണ്:
സ്കൂൾ വിദ്യാഭ്യാസ വകുപ്പ്—70,727
മൃഗസംരക്ഷണ വകുപ്പ്-10,755
പിന്നാക്ക വിഭാഗ വകുപ്പ്-8,334
സാമ്പത്തിക വകുപ്പ്-9,536
ഉന്നത വിദ്യാഭ്യാസ വകുപ്പ്-13,227
ഹോം അഡ്മിനിസ്ട്രേഷൻ വകുപ്പ്-26,168
നിയമ വകുപ്പ്-7,853
ആരോഗ്യ വകുപ്പ്-37,069
റവന്യൂ വകുപ്പ്-11,145
ഗ്രാമവികസന വകുപ്പ്-10,898
പട്ടികജാതി ക്ഷേമ വകുപ്പ്-9,980
കൃഷി വകുപ്പ്-6,773
പേഴ്സണൽ അഡ്മിനിസ്ട്രേഷൻ പരിഷ്കാരങ്ങൾ-6,191
വനിതാ ശിശുക്ഷേമ വകുപ്പ്-4,544
ന്യൂനപക്ഷ ക്ഷേമ വകുപ്പ്-4,159