മധ്യപ്രദേശ് : മധ്യപ്രദേശില്‍ ദീപാവലി ആഘോഷത്തിനിടെ 200ലധികം പേര്‍ക്ക് കാഴ്ച നഷ്ടമായി. കാര്‍ബൈഡ് എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ച ആളുകൾക്കാണ് കാഴ്ച നഷ്ടമായത്. ഗുരുതരമായി പരുക്കേറ്റ 14 പേര്‍ക്ക് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അപകടത്തിൽ 120 കുട്ടികള്‍ക്ക് പരുക്കേറ്റതായുമാണ് വിവരം.
ഭോപ്പാല്‍,വിദീഷ, ഗ്വാളിയാര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. നാടന്‍ കളിപ്പാട്ടത്തില്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ആണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.