'കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലാഭം'. ഷെയർ ട്രേഡിങ്ങിന്റെ പേരിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; കേസെടുത്ത് പോലീസ് | Share trading scam

Share trading scam
Published on

ബീഹാർ: പട്‌ന സിറ്റിയിൽ ഓഹരി വ്യാപാരത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് (Share trading scam). തട്ടിപ്പിന് ഇരയായവർ മെഹന്ദിഗഞ്ച് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം, പട്ന സിറ്റിയിലെ മെഹന്ദിഗഞ്ച് പോലീസ് സ്റ്റേഷനിലെ പോലീസ്സംഭവം ഗൗരവമായി അന്വേഷിക്കുകയായിരുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനി ആളുകളെ വഞ്ചിച്ച് 10 കോടി രൂപ തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തൽ. കമ്പനിയുടെ ഡയറക്ടർക്കെതിരെ നിയമനടപടി സ്വീകരിച്ച് പണം തിരികെ ലഭിക്കണമെന്ന് വഞ്ചിക്കപ്പെട്ട ആളുകൾ പോലീസിനോട് ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ ഒരു ഷെയർ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രതിമാസം 2% ലാഭം വാഗ്ദാനം ചെയ്ത് കമ്പനി നിക്ഷേപകരെ കെണിയിൽ വീഴ്ത്തുകയായിരുന്നു, തുടക്കത്തിൽ മൂന്ന് മാസത്തേക്ക് 2% പലിശ നൽകി, അതിനുശേഷം, ലാഭം നൽകുന്നതിൽ നിന്നും കമ്പനി പിന്മാറുകയായിരുന്നു, തുടർന്നാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com