
ബെംഗളൂരു: കർണാടക സംസ്ഥാനത്ത് മുസ്ലീം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോളിതാ, ബെംഗളൂരുവിലെ ഒരു പാർക്കിൽ ഇരിക്കുന്ന ഒരു മുസ്ലീം യുവതിയെയും ഒരു ഹിന്ദു പുരുഷനെയും മുസ്ലീം യുവാക്കൾ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
"ഒരു മുസ്ലീം യുവതി എന്ന നിലയിൽ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ... നിങ്ങളുടെ ബുർഖ അഴിച്ചുമാറ്റൂ, നിങ്ങളുടെ പേരെന്താണ്... നിങ്ങൾ ഒരു കാഫിറിന്റെ കൂടെയായിരുന്നോ?" എന്നാണ് ദൃശ്യങ്ങളിൽ ഉള്ള ഒരാൾ യുവതിയോട് ചോദിക്കുന്നത്.
കൂടുതൽ ശബ്ദമുണ്ടാക്കരുതെന്ന് യുവതി യുവാക്കളുടെ സംഘത്തോട് അപേക്ഷിച്ചു, എന്നാൽ ഇവർ വീണ്ടും യുവതിയോട് കയർത്ത് സംസാരിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ സദാചാര പോലീസിംഗിന്റെ വീഡിയോ ലഭിച്ചെന്നും, വിശദമായി പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.