Monsoon : ഉത്തരേന്ത്യയെ വലച്ച് കാലവർഷം: യു പിയിൽ 18 പേർ മരിച്ചു, രാജസ്ഥാനിൽ വെള്ളപ്പൊക്കം, 1230 കോടിയുടെ നാശനഷ്ടങ്ങൾ

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.
Monsoon : ഉത്തരേന്ത്യയെ വലച്ച് കാലവർഷം: യു പിയിൽ 18 പേർ മരിച്ചു, രാജസ്ഥാനിൽ വെള്ളപ്പൊക്കം, 1230 കോടിയുടെ നാശനഷ്ടങ്ങൾ
Published on

ന്യൂഡൽഹി : മഴക്കെടുതിയിൽ ഉത്തർപ്രദേശിൽ 18 പേർ മരിച്ചു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ആകെ 1230 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.(Monsoon mayhem in North India)

രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ പേമാരി വെള്ളപ്പൊക്ക സമാനമായ സാഹചര്യത്തിന് കാരണമായി. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും ചില പ്രദേശങ്ങളിൽ ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലുകളും ജന ജീവിതത്തെ ബാധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ജൂലൈ 17, 18 തീയതികളിൽ ചിത്രകൂടിൽ രണ്ട് മരണങ്ങളും, ജൂലൈ 17 ന് മൊറാദാബാദിൽ മൂന്ന് മരണങ്ങളും, ജൂലൈ 18 ന് ഗാസിപൂരിൽ ഒഒരു മരണവും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മഴയെത്തുടർന്ന് ബന്ദയിൽ മൂന്ന് പേരും മഹോബയിലും ചിത്രകൂടിലും രണ്ട് പേർ വീതവും ലളിത്പൂരിൽ ഒരാളും മരിച്ചതായി പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com