ഡൽഹിയിൽ കാലവർഷം ശക്തം: യമുന നദി കരകവിഞ്ഞു; തീരദേശ വാസികൾ മാറി താമസിക്കാൻ നിർദേശം; ഏതു സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറെന്ന് ഡൽഹി മുഖ്യമന്ത്രി | Monsoon

വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതവും പൊതുജനങ്ങളുടെ സഞ്ചാരവും നിർത്തിവയ്ക്കുമെന്ന് ഷഹ്ദാര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു.
Monsoon
Published on

ന്യൂഡൽഹി: ഡൽഹിയിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു(Monsoon). നിലവിൽ കനത്ത മഴയിൽ ഡൽഹി വെള്ളപൊക്ക ഭീഷണി നേരിടുന്നതായാണ് പുറത്തു വരുന്ന വിവരം.

ഡൽഹിയുടെ ഒഴുകുന്ന യമുനാ നദി അപകടനില മറികടന്നാണ് നിലവിൽ ഒഴുകി കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന്, നദിയിലെ നീരൊഴുക്ക് ശക്തമാകുന്നതോടെ നദീ തീരങ്ങളിൽ താമസിക്കുന്നവരോടെ മാറി താമസിക്കാൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

മാത്രമല്ല; മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതവും പൊതുജനങ്ങളുടെ സഞ്ചാരവും നിർത്തിവയ്ക്കുമെന്ന് ഷഹ്ദാര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു. അതേസമയം, ഏതു സാഹചര്യവും നേരിടാൻ സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com