
ഹിമാചൽ പ്രദേശ്: സംസ്ഥാനത്ത് മൺസൂൺ കെടുതിയിൽ വ്യാപകമായ നാശനഷ്ടം. മഴക്കെടുതിയിൽ പെട്ട് 78 പേർക്ക് ജീവൻ നഷ്ടമായി(Monsoon). മേഘസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധിപേരെ കാണാതായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന ദുരന്ത നിവാരണസേന രംഗത്തുണ്ട്.
അതേസമയം ഇതുവരെ ഹിമാചൽ പ്രദേശിൽ 23 വെള്ളപ്പൊക്കങ്ങളും 19 മേഘസ്ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളും ഉണ്ടായതായാണ് റിപ്പോർട്ട്. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ വസ്തുക്കൾ കൈക്കലാക്കാൻ ജനങ്ങൾ ശ്രമിക്കുന്നതിനാൽ മോഷണവും വർധിച്ചിട്ടുണ്ട്.