
ഷിംല: ജൂൺ 20 മുതൽ ആരംഭിച്ച മൺസൂണിൽ ഹിമാചൽ പ്രദേശിൽ 276 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു(Monsoon). ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ മഴ കെടുതികളിൽ 143 പേർക്ക് ജീവൻ നഷ്ടമായി.
മൺസൂൺ കാലത്ത് 336 പേർക്ക് പരിക്കേറ്റു. 37 പേരെ കാണാതാവുകയും ചെയ്തു. ഇതിനു പുറമെ സംസ്ഥാനത്ത് 1,797 മൃഗങ്ങൾക്കും 25,755 കോഴികൾക്കും ജീവ നാശം സംഭവിച്ചതായും ദുരന്ത നിവാരണ സേന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.