
ന്യൂഡൽഹി: കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്(Monkey attack). ശാസ്ത്രി ഭവന്റെ ഏഴാം നിലയിൽ നിന്ന് വീണാണ് സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസിലെ ഭാഗമായ ദീപക് ഖോഡ(33) യ്ക്ക് പരിക്കേറ്റത്.
തിങ്കളാഴ്ചയാണ് അപകടത്തിനാസ്പദമായ സംഭവം നടന്നത്. ബാൽക്കണിക്ക് സമീപം ഫോണിൽ സംസാരിച്ചു നിൽക്കവെയാണ് കുരങ്ങൻ അദ്ദേഹത്തെ ആക്രമിച്ചത്. ഇതോടെ ബാലൻസ് നഷ്ടമായി അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.